മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;  അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

26കാരനായ പ്രതിയും പെണ്‍കുട്ടിയുടെ അമ്മയും ഒരുവര്‍ഷമായി ബന്ധത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST

ബംഗളരൂ:  മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രതി കഞ്ചാവ് ലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ബംഗളുരുവില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 

26കാരനായ പ്രതിയും പെണ്‍കുട്ടിയുടെ അമ്മയും ഒരുവര്‍ഷമായി ബന്ധത്തിലായിരുന്നെന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ചതിന് യുവാവിനൊപ്പമായിരുന്നു താമസമെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് വസ്ത്രനിര്‍മ്മാണ ശാലയിലായിരുന്നു ജോലി. ഈ സമയത്ത് പ്രതിയാണ് കുഞ്ഞിനെ പരിചരിച്ചിരുന്നത്. 

ചൊവ്വാഴ്ച യുവതി ജോലിക്ക് പോയ സമയത്ത്  കഞ്ചാവ് ലഹരിയിലായ യുവാവ് കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now