
News Now
ട്രാഫിക് സിഗ്നലില് റെഡ് ലൈറ്റ് തെളിഞ്ഞ സമയത്ത് റോഡിലെ ഉരുളന് കല്ലുകളും ചരലും ചൂലുപയോഗിച്ച് അടിച്ചുവാരുന്ന ട്രാഫിക് പൊലീസുകാരന്റെ വിഡിയോയാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. ഇത് റോഡില് അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് പൊലീസുകാരൻ കിട്ടിയ സമയത്ത് കർമ്മനിരതനായത്. ഛത്തീസ്ഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ് ആണ് വിഡിയോ ട്വീറ്റ് ചെയ്തത്.
"നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു" എന്ന കുറിപ്പോടെയാണ് അവനീഷ് വിഡിയോ പങ്കുവെച്ചത്. പൊലീസുകാരനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ കുറിച്ചിരിക്കുന്നത്. അതേസമയം പൊലീസുകാരന്റേ പേരോ മറ്റു വിശദാംശങ്ങളോ ട്വീറ്റില് പറയുന്നില്ല.
Respect for You. pic.twitter.com/Bb5uZktpZk
â Awanish Sharan (@AwanishSharan) June 16, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






