
പ്രതിപക്ഷം എതിര്‍ത്തു; ശബ്ദവോട്ടോടെ ട്രാന്‍സ്ജെന്‍ഡര്‍ ബില്‍ പാസാക്കി ലോക്സഭ
കേന്ദ്ര സാമൂഹ്യനീതിമന്ത്രി ഡോ. വിരേന്ദ്ര കുമാര്‍ ആണ് ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.

ന്യൂഡല്‍ഹി:പ്രതിപക്ഷ എതിര്‍പ്പിനിടെ ട്രാന്‍സ്ജെന്‍ഡര്‍ ബില്‍ പാസാക്കി ലോക്സഭ. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. ജനിതിക, ശാരീരിക വ്യത്യാസങ്ങള്‍ മാത്രമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ബില്‍ പാസാക്കിയത്. കേന്ദ്ര സാമൂഹ്യനീതിമന്ത്രി ഡോ. വിരേന്ദ്ര കുമാര്‍ ആണ് ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനു കൃത്യമായ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കാനാണ് ഭേദഗതി എന്ന് കേന്ദ്രമന്ത്രി വീരേന്ദ്ര കുമാര്‍ പറഞ്ഞു. കിന്നര്‍, ഹിജ്ഡ, അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്കാരിക സ്വത്വമുള്ളവരെയോ അന്തര്‍ലിംഗ വ്യതിയാനങ്ങളുള്ളവരെയോ മാത്രമേ ഇനി ട്രാന്‍സ്ജെന്‍ഡര്‍ ആയി കണക്കാക്കൂ. വ്യക്തിപരമായ താല്പര്യമോ സ്വയം പ്രഖ്യാപിത ലിംഗസ്വത്വമോ ഇതിനായി അംഗീകരിക്കില്ല. ട്രാന്‍സ്ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റാന്‍ ബില്ലില്‍ അനുമതി നല്‍കുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയോടെ ജില്ലാ മജിസ്ട്രേറ്റ് ആകും ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
സ്വയം ലിംഗപദവി നിര്‍ണയിക്കാനുള്ള അവകാശം ബില്ല് തകര്‍ക്കുന്നുവെന്നും ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ച് കഠിനമായ ശിക്ഷകളും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Transgender bill passed by voice vote in Lok Sabha
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 എംപി, എംഎല്‍എമാര്‍; 26% പേരും ബിജെപിയിലേക്ക്: എഡിആര്‍

ഇന്ത്യൻ കമ്പനികളുടെ ഉന്നത പദവികളിൽ സ്ത്രീകളുടെ സാന്നിധ്യം വർദ്ധിക്കുന്നു; ലോക്സഭയിൽ കണക്കുകൾ വ്യക്തമാക്കി കേന്ദ്രം


