തൃണമൂല്‍ വിട്ടു; നാടകീയമായി തിരിച്ചെത്തി; വീണ്ടും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ജിതേന്ദ്ര തിവാരി ബിജെപിയില്‍ ചേര്‍ന്നു

ജിതേന്ദ്ര തിവാരി / ചിത്രം ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:41 am IST


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ജിതേന്ദ്ര തിവാരി ബിജെപിയില്‍ ചേര്‍ന്നു. മുന്‍ അസാന്‍സോള്‍ മുന്‍ മേയറുമായിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ സാന്നിധ്യത്തില്‍ ശ്രീരാംപൂര്‍ ഹൂഗ്ലിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

നാടിന്റെ വികസനത്തിനായി ബിജെപിയില്‍ ചേര്‍ന്നതെന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം തിവാരി പറഞ്ഞു. തൃണമൂലില്‍ തനിക്ക് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപി അംഗത്വം സ്വീകരിച്ച സുവേന്ദു അധികാരിയ്ക്ക് പിന്നാലെ ജിതേന്ദ്ര തിവാരിയും രാജി സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും തുടര്‍ച്ചായി അവഗണന നേരിടുന്നതിനാലാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

അടുത്തിടെ നിരവധി തൃണമൂല്‍ പ്രവര്‍ത്തകരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ നേടി അധികാരം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now