
News Now
മരിച്ച സ്ത്രീ മാത്രമേ നിശബ്ദയായിരിക്കൂ: സിൽവിയ പ്ലാത്ത്
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്; അറിയാം കെഎസ്എഫ്ഇ എഫ്ഡി

കൊൽക്കത്ത: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച് ത്രിണമൂൽ എംപി മഹുവ മൊയ്ത്രയുടെ വീഡിയോ. ബെംഗാളിലെ ഒരു സാധാരണ ചായക്കടയിൽ ചായ ഉണ്ടാക്കുന്ന എംപിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹുവ മൊയ്ത്ര തന്നെയാണ് ട്വിറ്റർ പേജിലൂടെ വീഡിയോ പങ്കുവെച്ചത്.
'ചായ ഉണ്ടാക്കാൻ ഒരു കൈ ഞാനും പരീക്ഷിച്ചു. ആർക്കറിയാം ഇത് എന്നെ എവിടെ എത്തിക്കുമെന്ന്' എന്ന ക്യാപ്ഷനോടെയാണ് എംപി വീഡിയോ പൊസ്റ്റ് ചെയ്തത്. കുട്ടിക്കാലത്ത് ചായ വിൽക്കുന്നതിനെക്കുറിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി പറയാറുള്ള കഥകളെ പരിഹസിക്കുന്ന തരത്തിലായിരുന്നു എംപിയുടെ വീഡിയോ. ഇന്നലെ രാത്രി പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് ഇതിനോടകം 8,000 ലൈക്ക് ലഭിച്ചു. 600 തവണയാണ് വീഡിയോ റീട്വീറ്റ് ചെയ്യപ്പെട്ടത്.
പ്രമുഖരടക്കം നിരവധി പേർ വീഡിയോയ്ക്ക് കമന്റ് ചെയ്തു. 'ഇത് നിങ്ങളെ എവിടെയാണ് എത്തിക്കുക എന്നത് നിങ്ങൾക്ക് നല്ല ബോധ്യമുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണെന്ന്' സുഭാഷ് ചന്ദ്ര ബോസിന്റെ ബന്ധുവും മുൻകാല ബിജെപി നേതാവുമായിരുന്ന ചന്ദ്ര കുമാർ ബോസ് കമന്റ് ചെയ്തു.
Tried my hand at making chai⦠who knows where it may lead me pic.twitter.com/iAQxgw61M0
â Mahua Moitra (@MahuaMoitra) January 11, 2023
വീഡിയോ വൈറലായതോടെ പ്രധാന മന്ത്രിയെ പരാമർശിച്ചും നിരവധി ആളുകൾ കമന്റു ചെയ്തിരുന്നു. രാജ്യത്തിന് ഒരു ചായക്കാരൻ തന്നെ അധികമാണ് ഇനി ഒരു ചായക്കാരിയെ കൂടി സഹിക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണെന്നായിരുന്നു മറ്റൊരു കമന്റ്. മഹുവയുടെ മണ്ഡലമായ കൃഷ്ണനഗറിൽ ദിദിർ സുരക്ഷാ കവജ് ക്യാമ്പയിന്റെ ഭാഗമായി എത്തിയതായിരുന്നു എംപി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

