ത്രിപുര ബിജെപി എംഎല്‍എ തൃണമൂലിലേക്ക്

ത്രിപുരയിലെ ബിജെപി എംഎല്‍എ ആശിഷ് ദാസ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്.

ബിജെപി എംഎല്‍എ ആശിഷ് ദാസ്
Last Updated :20 January 2024, 8:49 am IST
Edited by :migrator

അഗര്‍ത്തല: ത്രിപുരയിലെ ബിജെപി എംഎല്‍എ ആശിഷ് ദാസ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബുധനാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് തൃണമൂല്‍ നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച തുടരുകയാണ്.

ആശിഷ് ദാസ് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് കുടിക്കാഴ്ച നടക്കുകയാണ്. ചൊവ്വാഴ്ച ആശിഷ് ബിജെപി വിടുമെന്നാണ് സൂചന.

2023ലാണ് ത്രിപുര നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. വരുന്ന തെരഞ്ഞടുപ്പില്‍ ത്രിപുരയില്‍ അധികാരം പിടിക്കാനാവുമെന്നാണ് ടിഎംസിയുടെ കണക്ക്കൂട്ടല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now