
ഇത് മോദിയ്ക്കുള്ള സ്നേഹം; മമതയോടുള്ള വെറുപ്പ്; ബംഗാളില്‍ പടുകൂറ്റന്‍ റാലിയുമായി അമിത് ഷാ
മമത, യുദ്ധത്തിന് തയ്യാറായിക്കൊളളു. ജനം മാറ്റത്തിനായും ബംഗാളിന്റെ വികസനത്തിനായും കാത്തിരിക്കുന്നുവെന്ന് അമിത് ഷാ

കൊല്‍ക്കത്ത: ബംഗാളില്‍ പടുകൂറ്റന്‍ റോഡ് ഷോയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭോലപ്പൂരില്‍ നടന്ന പൊതുറാലിയില്‍ മമതയ്ക്കും തൃണമൂല്‍ സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് അമിത് ഷാ നടത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അമിത് ഷാ വിശ്വഭാരതി സര്‍വകലാശാലയും ശാന്തിനികേതനും സന്ദര്‍ശിച്ചിരുന്നു.
ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളോടെയാണ് അമിത് ഷായുടെ പ്രസംഗം ആരംഭിച്ചത്. ബോലാപ്പൂരിലെ വലിയ ജനക്കൂട്ടത്തിന് അമിത് ഷാ നന്ദി അറിയിക്കുകയും ചെയ്തു. ഇത്രയും വലിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്നേഹമാണ്. ഒപ്പം മമതാ ബാനര്‍ജിയോടുള്ള വെറുപ്പാണെന്നും അമിത് ഷാ പറഞ്ഞു. താന്‍ എന്റെ ജീവിതത്തില്‍ നിരവധി റോഡ് ഷോകളില്‍ പങ്കെടുത്തിത്തിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു റോഡ് ഷോ തന്റെ ജീവതത്തില്‍ ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
മമതയെ തോല്‍പ്പിക്കാനാണ് ഇത്തവണ ബംഗാളിലെ ജനതയുടെ തീരുമാനം. ഇക്കുറി താമരയുടെ സമയമാണ്. മമതബാനര്‍ജി യുദ്ധത്തിന് തയ്യാറായിക്കൊളളു. ജനം മാറ്റത്തിനായും ബംഗാളിന്റെ വികസനത്തിനായും കാത്തിരിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
I thank people of West Bengal for such amazing affection in todayâs roadshow. #BengalWithBJP pic.twitter.com/4jlc1MEy6N
â Amit Shah (@AmitShah) December 20, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


