ലൈം​ഗിക തൊഴിലാളിയാവാൻ കാർത്തിക് നിർബന്ധിച്ചുവെന്നും യുവതി പരാതിയിൽ പറഞ്ഞു

tv anchor
പ്രതീകാത്മക ചിത്രംSource by : ഫയല്‍
Last Updated :17 May 2024, 10:16 am IST

News Now

ചെന്നൈ: മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ക്ഷേത്ര പൂജാരി ലൈം​ഗികമായി പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്ന് ടിവി ചാനൽ അവതാരക. ചെന്നൈയിലെ സ്വകാര്യ ചാനൽ അവതാരകയാണ് വിരു​ഗംപാക്കം വനിത പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ചെന്നൈയിലെ പ്രശസ്തമായ അമ്മൻ ക്ഷേത്രത്തിലെ പൂജാരി കാർത്തിക് മുനുസാമിക്കെതിരെ പൊലീസ് കേസെടുത്തു.

വിശ്വാസയായതിനാൽ തനിക്ക് പതിവായി ക്ഷേത്രത്തിൽ പോകുന്ന ശീലമുണ്ടായിരുന്നു. ചെന്നൈയിലെ പാരീസ് കോർണറിലെ അമ്മൻ ക്ഷേത്രത്തിൽ വെച്ചാണ് പൂജാരിയായ കാർത്തിക്കിനെ യുവതി പരിചയപ്പെടുന്നത്. ക്ഷേത്രത്തിൽ നടക്കുന്ന പൂജകളും പരിപാടികളും സംബന്ധിച്ച് കാർത്തിക് യുവതിക്ക് വാട്‌സ്‌ആപ്പിലൂടെ സന്ദേശങ്ങൾ അയച്ചിരുന്നു. ക്ഷേത്രത്തിൽ വരുമ്പോൾ തന്നെ ശ്രീകോവിലിൽ കൊണ്ടുപോയി പ്രത്യേക ദർശനം നൽകിയിരുന്നെന്നും യുവതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരിക്കൽ കാർത്തിക് തന്റെ ബെൻസ് കാറിൽ എത്തി യുവതിക്ക് ലിഫ്‌റ്റ് വാ​ഗ്ദാനം ചെയ്തു. കാറിൽ വെച്ച് തനിക്ക് മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി പീഡിപ്പെച്ചെന്നും ഇതിന് ശേഷം വിവാഹം വാ​ഗ്​ദാനം നൽകി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും യുവതി പരാതിയിൽ പറഞ്ഞു. ഇതിന് പിന്നാലെ താൻ ​ഗർഭിണി ആയി. ആശുപത്രിയിൽ വെച്ച് ബലമായി അബോർഷൻ നടത്തിയെന്നും തന്നെ ലൈം​ഗിക തൊഴിലാളിയാവാൻ കാർത്തിക് നിർബന്ധിച്ചുവെന്നും യുവതി പരാതിയിൽ പറഞ്ഞു. അന്വേഷണത്തിൽ പെൺകുട്ടിയുമൊത്തുള്ള ഇയാളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പൊലീസ് കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates