ഹോളി ആഘോഷത്തിനിടെ സാനിറ്റൈസര്‍ കുടിച്ചു ; രണ്ട്  യുവാക്കള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

വീട്ടില്‍ നിന്നും 500 മില്ലി ലിറ്ററിന്റെ രണ്ട് സാനിറ്റൈസര്‍ ബോട്ടിലുകള്‍ കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

ഭോപ്പാല്‍ : ഹോളി ആഘോഷത്തിനിടെ സാനിറ്റൈസര്‍ കുടിച്ച രണ്ട് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ ഭിന്‍ഡ് ജില്ലയിലെ ചതുര്‍വേദി നഗറിലാണ് സംഭവം. 

റിങ്കു ലോധി, അമിത് രജ്പുത് എന്നിവരാണ് മരിച്ചത്. സുഹൃത്ത് സഞ്ജുവാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ളത്. ഇയാളെ വിദഗ്ധ ചികില്‍സയ്ക്കായി ഗ്വാളിയോറിലേക്ക് മാറ്റി. 

ഹോളി ആഘോഷം കെങ്കേമമാക്കാന്‍ ഇവര്‍ മദ്യശാലകളില്‍ പോയെങ്കിലും ഹോളി അവധി ആയതിനാല്‍ മദ്യം ലഭിച്ചില്ല. തുടര്‍ന്ന് ഇവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഇവരെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ഇവരുടെ വീട്ടില്‍ നിന്നും 500 മില്ലി ലിറ്ററിന്റെ രണ്ട് സാനിറ്റൈസര്‍ ബോട്ടിലുകള്‍ കണ്ടെടുത്തതായി ഭിന്‍ഡ് പൊലീസ് സൂപ്രണ്ട് മനോജ് സിങ് പറഞ്ഞു. സാനിറ്റൈസറിലെ എതനോളിന്റെ അംശം കൂടുതലായിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് എസ്പി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now