തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടം തകര്‍ന്നു വീണു; തമിഴ്‌നാട്ടില്‍ രണ്ട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ മരിച്ചു

തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടം തകര്‍ന്നു വീണു; തമിഴ്‌നാട്ടില്‍ രണ്ട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST
Edited by :migrator

മധുര: തമിഴ്‌നാട്ടില്‍ തീപിടിച്ച കെട്ടിടം തകര്‍ന്നു വീണ് രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു. മധുരയിലാണ് അപകടം.

പഴക്കമേറിയ കെട്ടിടത്തില്‍ ഷോര്‍ട്ട്  സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. ഇത് അണയ്ക്കാനായി എത്തിയ അഗ്നിശമാന സേനാംഗങ്ങള്‍ ശ്രമം തുടരുന്നതിനിടെ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. രണ്ടുപേര്‍ ഇതിനടിയില്‍ പെട്ടു. 

കെ ശിവരാജന്‍, പി കൃഷ്ണമൂര്‍ത്തി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ദുഃഖം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇരുപത്തിയഞ്ചു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

കെട്ടിടത്തിന് അടിയില്‍ പെ്ട്ടവരെ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് രണ്ടു പേര്‍ മരണത്തിനു കീഴടങ്ങിയത്. രണ്ടു പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now