പുതുതായി 10,064 പേര്‍ക്കു കൂടി രോഗബാധ കണ്ടെത്തിയതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,81,837 ആയി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:39 am IST

News Now

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,064 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 

രോഗമുക്തരായ 17,411 പേരെ ഡിസ്ചാര്‍ജ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 1,02,28,753 ആയി. 

നിലവില്‍ രാജ്യത്ത് 2,00,528 പേരാണ് ചികില്‍സയിലുള്ളത്. പുതുതായി 10,064 പേര്‍ക്കു കൂടി രോഗബാധ കണ്ടെത്തിയതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,81,837 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 1,52,556 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates