കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

Two Malayali nursing students died after being hit by a train
വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
Edited by :അമല്‍ ജോയ്
Last Updated :23 നവംബർ 2025, 7:15 pm IST

ബംഗളൂരു: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കര്‍ണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്. ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരിച്ചത്.

റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ബിഎസ്‌സി നഴ്‌സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്‌സിങ് കോളജിലെ വിദ്യാര്‍ത്ഥികളാണ്. തിരുവല്ല സ്വദേശിയാണ് മരിച്ച ജസ്റ്റിന്‍. സ്റ്റെറിന്‍ റാന്നി സ്വദേശിയാണ്.

News Now

Summary

Two Malayali nursing students died after being hit by a train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates