
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ശ്രീനഗര്‍: കശ്മീരിലെ ഉറി സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസ്. ഉറിയിലെ ഹത്ലംഗ ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ
കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാവിലെയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പണ്ടോയെന്ന് അറിയാന്‍ തിരച്ചില്‍ ശക്തമാക്കിയതായും കശ്മീര്‍ പൊലീസ് അറിയിച്ചു.
#BaramullaEncounterUpdate: 01 more #terrorist killed (Total 02). Search operation in progress. Further details shall follow.@JmuKmrPolice https://t.co/i5Kxw4F8Af
â Kashmir Zone Police (@KashmirPolice) September 16, 2023
അതേസമയം അനന്ത്നാഗില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മു പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനമാണ് വീരമൃത്യു വരിച്ചത്.
കൊക്കര്‍നാഗിലെ ഗാഡോലെ വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. മേഖലയിലെ ഭീകരരെ സൈന്യം വളഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍. വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന ഇടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് സൈന്യം ആക്രമണം നടത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



