ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെ രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

ചണ്ഡിഗഡ്: ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെ രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കര്‍നാല്‍ ജില്ലയിലാണ് സംഭവം. വിഷം കഴിച്ചാണ് രണ്ടുപേരും ആത്മഹത്യചെയ്തതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പരാതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് രണ്ടുപേരും ആത്മഹത്യ ചെയ്തത്. 

വിശാല്‍, സഹീല്‍ എന്നിവരാണ് മരിച്ചത്. രണ്ട് മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായും റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ എന്ത് വിഷം കഴിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരികരിക്കാനാവുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

തഖാന ഗ്രാമത്തിലുള്ള പെണ്‍കുട്ടി പൊലിസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ച് പീഡനത്തിനിരയായ കാര്യം അറിയിക്കുകയായിരുന്നു. സുഹൃത്തക്കളായ വിശാലും സഹിലും നിരന്തരം പീഡിപ്പിച്ചതായി പെണ്‍കുട്ടിയില്‍ പരാതിയില്‍ പറയുന്നതായും പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചുരുന്നു. ഇതിന് പിന്നാലെ യുവാക്കള്‍ മാനസികമായി  പ്രയാസത്തിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മരിച്ചകുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത് ഇരുവരും നിരപരാധികളാണെന്നും അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നുമാണ് ആരോപണം. പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates