കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാലിന് കോവിഡ് 

ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സയിലാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു

രമേശ് പൊക്രിയാല്‍/ ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സയിലാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാനും കോവിഡ് പരിശോധന നടത്താനും രമേശ് പൊക്രിയാല്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Story image

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ രണ്ടുലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികള്‍. ഇന്ന് മൂന്നുലക്ഷത്തിന് അടുത്ത് രോഗികള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now