ഡല്‍ഹി ഹാര്‍ട്ട് ആന്റ് ലങ്‌സ് ആശുപത്രിയില്‍ നിന്നാണ് മന്ത്രിയും ഭാര്യയും കുത്തിവയ്പ് എടുത്തത്

മന്ത്രി ഡോ. ഹർഷവർധന് വാക്സിൻ കുത്തിവയ്പ് എടുക്കുന്നു / എഎൻഐ
Last Updated :20 January 2024, 8:41 am IST

News Now

ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.  മന്ത്രിയും ഭാര്യയും കുത്തിവയ്പ് എടുത്തു. കോവാക്‌സിനാണ് മന്ത്രി സ്വീകരിച്ചത്. ഡല്‍ഹി ഹാര്‍ട്ട് ആന്റ് ലങ്‌സ് ആശുപത്രിയില്‍ നിന്നാണ് മന്ത്രിയും ഭാര്യയും കുത്തിവയ്പ് എടുത്തത്. 

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് എംപിയും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് ഫാറൂഖ് അബ്ദുള്ള വാക്‌സിന്‍ സ്വീകരിച്ചത്. 

ടിആര്‍എസ് എം പി കേശവ റാവുവും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും ഇന്ന് ഹൈദരാബാദില്‍ വെച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും കഴിഞ്ഞദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates