ബിഹാര്‍ എന്‍ഡിഎ സീറ്റ് വിഭജനത്തര്‍ക്കം; പശുപതി പാരസ് കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവച്ചു

ന്യൂഡല്‍ഹി: ബിഹാറിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക്ജനശക്തി പാര്‍ട്ടി നേതാവ് പശുപതി കുമാര്‍ പാരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. സീറ്റ് വിഭജനത്തില്‍ പാരസിന്റെ പാര്‍ട്ടിക്കു സീറ്റ് നിഷേധിച്ചിരുന്നു.
മോദി വലിയ നേതാവാണെങ്കിലും തന്റെ പാര്‍ട്ടിയോട് കാണിച്ചത് അനീതിയാണെന്ന്, രാജിതീരുമാനം അറിയിച്ചുകൊണ്ട് പാരസ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലോക് ജനശക്തി പാര്‍ട്ടി സ്ഥാപകന്‍ രാംവിലാസ് പാസ്വാന്റെ സഹോദരനായ പശുപതി പാരസ് പാര്‍ട്ടിയുമായി ഭിന്നിച്ച് രാഷ്ട്രീയ ലോക്ജനശക്തി എന്ന പാര്‍ട്ടിയുണ്ടാക്കുകയായിരുന്നു. സീറ്റ് വിഭജനത്തില്‍ എല്‍ജെപി ചിരാഗ് പാസ്വാന്‍ വിഭാഗത്തിന്, പാരസിന്റെ സിറ്റിങ് സീറ്റായ ഹാജിപൂര്‍ ഉള്‍പ്പെടെ അഞ്ചു സീറ്റാണ് നല്‍കിയത്. ആകെയുള്ള 40ല്‍ ബിജെപി 17 സീറ്റില്‍ മത്സരിക്കും. ജെഡിയുവിന് 16 സീറ്റാണുള്ളത്. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്കും രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഓരോ സീറ്റ് നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Related News

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

മോദിയും രാഹുലും കഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ വിജയ്; ടിവികെ അധ്യക്ഷന്‍ ജനപ്രീതി ഏറുന്നുവെന്ന് റിപ്പോര്‍ട്ട്




