കേന്ദ്രമന്ത്രിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു.

ശ്രീപദ് വൈ നായിക്ക് ആശുപത്രിയിൽ/ ചിത്രം: എഎൻഐ
Last Updated :20 January 2024, 8:39 am IST

News Now

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ വാഹനം അപകടത്തിൽപെട്ട് അദ്ദേഹത്തിന്റെ ഭാര്യയും പഴ്സനൽ സെക്രട്ടറിയും മരിച്ചു. കേന്ദ്രമന്ത്രിക്കും പരുക്കുണ്ട്. കർണാടകയിലെ അങ്കോല ജില്ലയിലായിരുന്നു അപകടം. വാഹനം ഏതാണ്ട് പൂർണമായും നശിച്ചന്നു പൊലീസ് പറഞ്ഞു

യെല്ലാപ്പുരത്തുനിന്നും ​ഗോകർണ്ണത്തേക്ക് പോകുകയായിരുന്നു മന്ത്രിയും കുടുംബവും. മൂവരും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷമായിരുന്നു രണ്ടു പേരുടെയും മരണം

സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന് ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. 68കാരനായ ശ്രീപദ് നോർത്ത് ഗോവയിൽനിന്നുള്ള എംപിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates