
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

പറ്റ്ന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ അനന്തരവന്മാര് തമ്മില്‍ വെടിവെയ്പ്പ്. കുടിവെള്ളത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ ഗുരുതര പരിക്കോടെ ചികിത്സയിലാണ്. വിശ്വജിത്ത് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. ജയ്ജിത്ത് യാദവിനാണ് പരിക്കേറ്റത്. മന്ത്രിയുടെ ഭാര്യാ സഹോദരന് രഘുനന്ദന് യാദവിന്റെ ജഗത്പൂരിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വീട്ടുജോലിക്കാരന് ജയ് ജിത്തിന് വെള്ളം കൊടുക്കുന്നതിനിടെ കൈ വെള്ളത്തില്‍ മുക്കിയെന്ന വിഷയത്തില്‍ ആരംഭിച്ച തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത് എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തന്നെ ഇരുവരും തമ്മിലുള്ള ബന്ധം മോശമായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇരുവരും തമ്മിലുള്ള രൂക്ഷമായ തര്‍ക്കത്തിനിടെ വിശ്വജിത് വീട്ടില്‍ നിന്നും പിസ്റ്റള്‍ എടുത്ത് ജയ് ജിത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് ജയ് ജിത്തിന്റെ താടിയെല്ലിന് പരുക്കേല്‍ക്കുകയും ചെയ്തു. ഇതോടെ സമീപത്തുണ്ടായിരുന്ന മറ്റൊരാളുടെ തോക്ക് പിടിച്ചുവാങ്ങി ജയ് ജിത്ത് തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ വിശ്വജിത്ത് യാദവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ജയ് ജിത്ത് പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിവെയ്പ്പില്‍ നിത്യാനന്ദ റായിയുടെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബിഹാര്‍ പൊലീസ് അറിയിച്ചു. കേന്ദ്ര മന്ത്രിയുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട സംഭവം എന്ന നിലയില്‍ ഹൈ പ്രൊഫൈല്‍ കേസ് എന്ന നിലയാണ് വെടിവെയ്പ് കൈകാര്യം ചെയ്യുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഭഗല്‍പൂര്‍ നൗഗച്ചിയ എസ്പി പ്രേരണ കുമാര്‍ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

മൊബൈല്‍ കണക്ഷന്; ജിയോയും എയര്‍ടെലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, 1.3 ശതമാനത്തിന്റെ വ്യത്യാസം മാത്രം, കേരളത്തില്‍ മുന്നില്‍ ആര്?

