
'10 ദിവസത്തിനകം സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ കൊല്ലപ്പെടും'; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി; 24 കാരി അറസ്റ്റില്‍
യോഗി ആദിത്യനാഥിനെതിരെ മുംബൈ ട്രാഫിക് പൊലീസ് കണ്ട്രോള് റൂമിലാണ് വധഭീഷണി ലഭിച്ചത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. പത്തു ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. ഒഴിഞ്ഞില്ലെങ്കില്‍ ബാബ സിദ്ദിഖിനെപ്പോലെ കൊല്ലപ്പെടുമെന്നും ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ 24 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവരസാങ്കേതികവിദ്യയില്‍ ബിരുദധാരിയായ താനെ സ്വദേശിനി ഫാത്തിമ ഖാന് ആണ് അറസ്റ്റിലായത്. ഫാത്തിമ ഖാന്റെ നമ്പറില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് പൊലീസ് സൂചിപ്പിച്ചു.
യോഗി ആദിത്യനാഥിനെതിരെ മുംബൈ ട്രാഫിക് പൊലീസ് കണ്ട്രോള് റൂമിലാണ് വധഭീഷണി ലഭിച്ചത്. കണ്ട്രോള് റൂമിലെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് അജ്ഞാത നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. 10 ദിവസത്തിനുള്ളില്‍ യോഗി ആദിത്യനാഥ് രാജിവച്ചില്ലെങ്കില്‍, 'ബാബ സിദ്ദിഖിനെപ്പോലെ കൊല്ലപ്പെടും' എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്.
കഴിഞ്ഞയാഴ്ച ബോളിവുഡ് നടന് സല്മാന് ഖാനെ ലക്ഷ്യമിട്ട് നിരവധി വധഭീഷണികളാണ് മുംബൈ പൊലീസിന് ലഭിച്ചത്. ഇതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അടുത്തിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖിയ്ക്കും വധഭീഷണി ലഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്
'അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ': കന്റോൺമെന്റ് എസ്ഐക്ക് നേരെ വധഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ
