സഹോദരനെ കൊന്നതിന് 'പ്രതികാരം', മൂന്നംഗ സംഘത്തിന് ക്വട്ടേഷന്‍ നല്‍കി; എസ്‌ഐ അറസ്റ്റില്‍ 

ഉത്തര്‍പ്രദേശില്‍ സഹോദരനെ കൊന്ന പ്രതിയെ ഇല്ലായ്മ ചെയ്യുന്നതിന് ക്വട്ടേഷന്‍ കൊടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:51 am IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സഹോദരനെ കൊന്ന പ്രതിയെ ഇല്ലായ്മ ചെയ്യുന്നതിന് ക്വട്ടേഷന്‍ കൊടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആയുധങ്ങളുമായി പിടിയിലായ മൂന്ന് പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് എസ്‌ഐയുടെ പങ്ക് തെളിഞ്ഞത്.

ഗോണ്ട ജില്ലയിലാണ് സംഭവം. ഖോദരെ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ അഖിലേഷ് യാദവാണ് അറസ്റ്റിലായത്. അസംഖണ്ഡ് പൊലീസാണ് എസ്‌ഐയെ അറസ്റ്റ് ചെയ്തത്. സഹോദരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിയെ ഇല്ലായ്മ ചെയ്യുന്നതിന് ക്വട്ടേഷന്‍ കൊടുത്ത കേസിലാണ് അഖിലേഷ് യാദവിനെ അറസ്റ്റ് ചെയ്തത്. 

ആയുധങ്ങളുമായി മുന്നുപേര്‍ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് തോക്ക് പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അഖിലേഷ് യാദവിന്റെ ക്വട്ടേഷന്‍ സ്വീകരിച്ചാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

അഖിലേഷ് യാദവിന്റെ മൂത്ത സഹോദരനെ കൊലപ്പെടുത്തിയ കേസിലെ ഒന്‍പത് പ്രതികളില്‍ ഒരാളായ രാഹുലിനെ ഇല്ലായ്മ ചെയ്യാനാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിന്റെ ഭാഗമായി 20,000 രൂപയാണ് കൈമാറിയത്. കഴിഞ്ഞവര്‍ഷം നവംബറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ൂബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് എസ്‌ഐയുടെ സഹോദരനെ കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ രാഹുല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. രാഹുലിനെ കൊല്ലാന്‍ എസ്‌ഐ പദ്ധതിയിട്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അഖിലേഷ് യാദവിനെതിരെ ഡിപ്പാര്‍ട്ട്‌മെന്റല്‍ അന്വേഷണം നടത്താനും ഗോണ്ട എസ്പി ഉത്തരവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now