
News Now
ന്യൂഡല്ഹി: കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില് കര്ഷകര് നടത്തിയ ട്രാക്ടര് റാലിക്കിടെ, മരിച്ച കര്ഷകന് വെടിയേറ്റിട്ടില്ലെന്ന് യുപി പൊലീസ്. ട്രാക്ടര് കീഴ്മേല് മറിഞ്ഞ് സാരമായി പരിക്കേറ്റാണ് കര്ഷകന് മരിച്ചതെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് വ്യക്തമായതായും യുപി പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ട്രാക്ടര് റാലിക്കിടെ ഉണ്ടായ സംഘര്ഷത്തില് കര്ഷകന് മരിച്ചത്. പൊലീസിന്റെ വെടിവെയ്പിലാണ് കര്ഷകന് മരിച്ചതെന്നാണ് കുടുംബക്കാരും കൂടെ ഉണ്ടായിരുന്നവരും ആരോപിച്ചിരുന്നത്. എന്നാല് ട്രാക്ടര് മറിഞ്ഞാണ് കര്ഷകന് മരിച്ചതെന്നാണ് ഡല്ഹി പൊലീസിന്റെ ഭാഷ്യം. കര്ഷകന്റെ മരണത്തില് കുപിതരായ കര്ഷകര് മൃതദേഹം ഡല്ഹി പൊലീസിന് കൈമാറാന് കൂട്ടാക്കിയില്ല. തുടര്ന്ന് ആറുമണിക്കൂറിന് ശേഷം മൃതദേഹം യുപി അതിര്ത്തിയിലെ സമരകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് ഉത്തര്പ്രദേശ് പൊലീസിന് കൈമാറുകയായിരുന്നു.
പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് കര്ഷകന് വെടിയേറ്റിട്ടില്ലെന്ന് ഉത്തര്പ്രദേശ് പൊലീസ് പറയുന്നു. ടാക്ടര് കീഴ്മേല് മറിഞ്ഞ് സാരമായി പരിക്കേറ്റാണ് കര്ഷകന് മരിച്ചതെന്ന് ബറേലി എഡിജി അവിനാശ് ചന്ദ്ര പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







