ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 22,439 രോഗികള്‍; 114 മരണം

ഇന്ന് 22,439 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 22,439 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണ് രേഖപ്പെടുത്തിയത്.  114 പേര്‍ മരിച്ചതായും ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍  പത്ത് ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ എര്‍പ്പെടുത്തി. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലക്‌നൗ, അലഹബാദ്, വാരാണസി, കാന്‍പൂര്‍, ഗൗതംബുദ്ധ്‌നഗര്‍, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പൂര്‍ എന്നീ ജില്ലകളിലാണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മെയ് 15വരെ അടച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് 20 വരെ നീട്ടിവച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now