ബൈക്ക് വാങ്ങി നല്‍കിയില്ല; 22കാരിയെ ഭര്‍ത്താവും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി; മൃതദേഹം തറയ്ക്കുള്ളില്‍ കുഴിച്ചിട്ടു

ഒരുവര്‍ഷം മുന്‍പായിരുന്നു സൂരജും അനിതയും തമ്മിലുള്ള വിവാഹം.

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

ലഖ്‌നൗ:  സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവും അച്ഛനും ചേര്‍ന്ന് 22കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറയില്‍ കുഴിച്ചിട്ടു. കൃത്യം നടത്തിയതിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ അസംഗഢിലാണ് സംഭവം. അനിതയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 

ഒരുവര്‍ഷം മുന്‍പായിരുന്നു സൂരജും അനിതയും തമ്മിലുള്ള വിവാഹം. സ്ത്രീധനത്തെ  ചൊല്ലി സൂരജിന്റെ വീട്ടുകാര്‍ നിരന്തരം അനിതയെ പീഡിപ്പിക്കുമായിരുന്നെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. അടുത്തിടെയായി മോട്ടോര്‍ ബൈക്ക് വാങ്ങി നല്‍കാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതായും സഹോദരന്‍ പറഞ്ഞു. 

ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. വീടിന്റെ തറയ്ക്കടിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ സ്ത്രീധനം, പീഡനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ പ്രകാരം കേസ് എടുത്തതായും പൊലിസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now