ഷോപ്പിങ്ങിന് പിന്നാലെ സഹോദരനൊപ്പം ഒളിച്ചോടി, ഭാര്യ മരിക്കാൻ ഉപവാസമിരിക്കുമെന്ന് ഭര്‍ത്താവ്; കേസ്

ഉത്തര്‍പ്രദേശില്‍ സഹോദരനൊപ്പം ഭാര്യ ഒളിച്ചോടിയതായി ഭര്‍ത്താവിന്റെ പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:27 am IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സഹോദരനൊപ്പം ഭാര്യ ഒളിച്ചോടിയതായി ഭര്‍ത്താവിന്റെ പരാതി. ഉത്തരേന്ത്യയിലെ ഉത്സവമായ കര്‍വാ ചൗത്തിന് ഷോപ്പിങ് നടത്തിയ ശേഷമാണ് ഭാര്യ സഹോദരനൊപ്പം ഒളിച്ചോടിയതെന്നും ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. ഭാര്യയ്ക്ക് മരണം സംഭവിക്കുന്നതിന് ഉപവാസം അനുഷ്ഠിക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞു.

മീററ്റില്‍ ബുധനാഴ്ചയാണ് സംഭവം. 2019ലായിരുന്നു ഇരുവരുടെയും വിവാഹം. ഭാര്യ പ്രിയയ്‌ക്കൊപ്പം സന്തോഷകരമായ ജീവിതമാണ് നയിച്ചിരുന്നതെന്നും ഭര്‍ത്താവ് അശോക് പറയുന്നു. ഭര്‍ത്താവിന്റെ സഹോദരന്‍ രാഹുലിനൊപ്പമാണ് യുവതി ഒളിച്ചോടിയത്.18 മാസം മാത്രം പ്രായമുള്ള മകനെയും അവര്‍ കൊണ്ടുപോയതായും യുവാവിന്റെ പരാതിയില്‍ പറയുന്നു, 

മീററ്റ് എസ്പി ഓഫീസില്‍ നേരിട്ടെത്തിയാണ് യുവാവ് പരാതി നല്‍കിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സഹോദരനൊപ്പം ഭാര്യ ഒളിച്ചോടിയ കാര്യം അറിയുന്നത്. വീട്ടില്‍ വന്ന് രാഹുല്‍ ഭാര്യയെയും മകനെയും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കര്‍വാ ച    ൗത്തിന് ഷോപ്പിങ്ങിനായി ഭാര്യയെ താന്‍ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഒളിച്ചോട്ടം. 15000 രൂപയുടെ സ്വര്‍ണാഭരണവുമായാണ് യുവതി ഒളിച്ചോടിയതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now