രണ്ടാമത്തെ കുഞ്ഞും പെണ്‍കുട്ടിയായത് സഹിക്കാനായില്ല; നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 25കാരി അറസ്റ്റില്‍

രണ്ടാമത്തെ കുഞ്ഞും പെണ്ണായതില്‍ മനംനൊന്താണ് 25കാരി കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:15 am IST

ലാത്തൂര്‍: മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ലാത്തുരിലാണ് സംഭവം. രണ്ടാമത്തെ കുഞ്ഞും പെണ്ണായതില്‍ മനംനൊന്താണ് 25കാരി കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഡിസംബര്‍ 29നായിരുന്നു സംഭവം. യുവതി കാസര്‍ ജവാല ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്.  മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി സബ് ഇന്‍സ്‌പെക്ടര്‍ കിഷോര്‍ കാംബലെ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now