
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം; ഒരുഗ്രാമമൊന്നാകെ ഒലിച്ചുപോയി; 4 മരണം; 60 പേരെ കാണാതായി; വിഡിയോ
ഘിര് ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. അതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം.നാലുപേര്‍ മരിച്ചു. 60 പേരെ കാണാതായി. ഘിര് ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. അതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഉത്തരകാശിയിലെ ധരാലി ഗ്രാമത്തെയാണ് മിന്നല്‍പ്രളയം തകര്‍ത്തുകളച്ചത്. ഒട്ടേറെ വീടകുളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്ത് എത്തിയിട്ടുണ്ട്. 60 പേരെ കാണാതായെന്നാണ് പ്രാഥമിക വിവരം. ഘിര് ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി.
BREAKING: Dehradun: A massive flood has struck the Khir Ganga river in Uttarkashi, with water surging into Tharali village. Many individuals are feared trapped,
— Go Uttarakhand (@go_uttarakhand) August 5, 2025
prompting immediate response from disaster teams.@pushkardhami
pic.twitter.com/CgjcWlqRX8
WHAT TO READ NEXT

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു
രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കേന്ദ്ര ദുരന്തനിവാരണ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത ശക്തമായ മഴയാണ് തുടരുന്നത്.
നദിക്കരയില്‍നിന്ന് ഒഴിഞ്ഞുനില്ക്കാന് ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നുവെന്നും ധാരാലി മേഖലയില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് എക്സിലെ കുറിപ്പിലൂടെ അറിയിച്ചു. നിരവധി ഹോട്ടലുകള്‍ മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50ലേറെ ഹോട്ടലുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Village washed away, several missing after massive cloudburst in Uttarkashi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 50 കടന്നു, 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ കാണാതായി, തിരച്ചിൽ
