ഉത്സവത്തിനായുള്ള പടക്കം ഇ-റിക്ഷയില്‍ നിറച്ചു; തിരക്കേറിയ ചന്തയില്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു; വീഡിയോ

ഘോഷയാത്രയുടെ വെടിക്കെട്ടിനായി സൂക്ഷിച്ച പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായതെന്നാണ് സൂചന.

തീപിടിച്ച ഇ-റിക്ഷ/ വീഡിയോ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 9:17 am IST

ലക്‌നൗ: ഗ്രേറ്റര്‍ നോയിഡയില്‍ ഈ റിക്ഷയിലെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ജഗന്നാഥ യാത്രയ്ക്കുള്ള പടക്കങ്ങള്‍ സൂക്ഷിച്ച വാഹനമാണ് പൊട്ടിത്തെറിച്ചത്. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഘോഷയാത്രയുടെ വെടിക്കെട്ടിനായി സൂക്ഷിച്ച പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായതെന്നാണ് സൂചന.

ദാദ്രി മേഖലയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വച്ചായിരുന്നു വാഹനത്തിലെ പടക്കം പൊട്ടിത്തെറിച്ചത്.  പടക്കം പൊട്ടിത്തെറിച്ചതിനിടെ ആളുകള്‍ ഓടിരക്ഷപ്പെടുന്നതും കാണും. അടുത്തുള്ള കടകളിലേക്ക് തീപടര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now