
നടുറോഡില്‍ കാര്‍ ഡ്രൈവറുടെ മുഖത്തടിച്ച് യുവതി; വീഡിയോ വൈറല്‍
സീബ്രാ ക്രോസിങ്ങില്‍വെച്ച് യുവതി കാര്‍ ഡ്രൈവറെ തുടര്‍ച്ചയായി അടിക്കുന്നതും സംഭവത്തെ തുടര്‍ന്ന് ഗതാഗത തടസം ഉണ്ടാകുന്നതും ദൃശ്യങ്ങളില്‍ കാണാം
ലക്നൗ: നടുറോഡില്‍ വച്ച് യുവതി ടാക്സി ഡ്രൈവറെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ലക്നൗ നഗരത്തിലെ അവാദ് ക്രോസിംഗിലാണ് സംഭവം. കാര്‍ തട്ടിയെന്നാരോപിച്ചായിരുന്നു യുവതിയുടെ പരാക്രമം. പ്രശ്നത്തില്‍ ഇടപെട്ട മറ്റൊരാളേയും യുവതി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം.
ലക്നൗവിലെ അവാദ് ക്രോസിംഗില്‍ ഒരു പെണ്‍കുട്ടി കാര്‍ ഡ്രൈവറെ അടിക്കുകയും അയാളുടെ ഫോണ്‍ നശിപ്പിക്കുകയും ചെയ്തു എന്ന കുറിപ്പോടെ മേഘ് അപ്ഡേറ്റ്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് നൂറ് കണക്കിനാളുകള്‍ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു.
സീബ്രാ ക്രോസിങ്ങില്‍വെച്ച് യുവതി കാര്‍ ഡ്രൈവറെ തുടര്‍ച്ചയായി അടിക്കുന്നതും സംഭവത്തെ തുടര്‍ന്ന് ഗതാഗത തടസം ഉണ്ടാകുന്നതും ദൃശ്യങ്ങളില്‍ കാണാം. ട്രാഫിക് പൊലീസ് വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യുവതി വീണ്ടും വീണ്ടും ഡ്രൈവറെ അടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചവരോരോടായി പൊലീസിനെ വിളിക്കാന്‍ ഡ്രൈവര്‍ ആവശ്യപ്പെടുന്നുണ്ട്.
Viral Video: A Girl Continuously Beating a Man (Driver of Car) at Awadh Crossing, Lucknow, UP and allegedly Damaging his Phone inspite of him asking for Reason pic.twitter.com/mMH7BE0wu1
Megh Updates
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


