അന്ധ്രാപ്രദേശിന് പുതിയ തലസ്ഥാനം വിശാഖപട്ടണം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയാണ് പ്രഖ്യാപനം നടത്തിയത്.
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയാണ് പ്രഖ്യാപനം നടത്തിയത്.
'വരുംനാളുകളില്‍ നമ്മുടെ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. വൈകാതെ തന്റെ ഓഫീസും മാറും. മാര്‍ച്ച് മൂന്ന്, തീയതികളില്‍ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള ഉച്ചകോടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും വിദേശികളായ സഹപ്രവര്‍ത്തകരോട് ഇക്കാര്യം അറിയിക്കണമെന്നും' ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര നയതന്ത്രസഖ്യയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
#WATCH | "Here I am to invite you to Visakhapatnam which will be our capital in the days to come. I will also be shifting to Visakhapatnam in the months to come": Andhra Pradesh CM YS Jagan Mohan Reddy at International Diplomatic Alliance meet in Delhi pic.twitter.com/wANqgXC1yP
â ANI (@ANI) January 31, 2023
അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദ് ആയിരുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. നിലവില്‍ അമരാവതിയായിരുന്നു ആന്ധ്രയുടെ തലസ്ഥാനം. മൂന്ന് തലസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ ജഗന് റെഡ്ഡി അറിയിച്ചിരുന്നു. അമരാവതി, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവയായിരുന്നു അത്. എന്നാല്‍ പിന്നീട് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് വിശാഖപട്ടണം തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


