
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം ഇന്ന്; വോട്ടെടുപ്പ് ആരംഭിച്ചു
61 നിയമസഭാ സീറ്റുകളിലേക്ക് 692 സ്ഥാനാർഥികളാണ് അഞ്ചാം ഘട്ടത്തിൽ മത്സരിക്കുന്നത്
ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന് നടക്കും. 61 നിയമസഭാ സീറ്റുകളിലേക്ക് 692 സ്ഥാനാർഥികളാണ് അഞ്ചാം ഘട്ടത്തിൽ മത്സരിക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചു.
കൗശാംബി ജില്ലയിലെ സിരാത്തു മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അലഹാബാദ് വെസ്റ്റിൽ സിദ്ധാർഥ് നാഥ് സിങ്, പ്രതാപ്ഗഢിൽ രാജേന്ദ്ര സിങ്, മങ്കാപുരിൽ രമാപതി ശാസ്ത്രി, അലഹാബാദ് സൗത്തിൽ നന്ദ് ഗോപാൽ ഗുപ്ത നാദി എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
12 ജില്ലകളിലായി 2.24 കോടി വോട്ടർമാരാണുള്ളത്. അവസാന രണ്ട് ഘട്ടങ്ങൾ മാർച്ച് മൂന്ന്, ഏഴ് തീയതികളിലാണ് നടക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം


