ബൈക്കിൽ കണ്ടെത്തിയ വോട്ടിങ് യന്ത്രത്തിൽ 15 വോട്ടുകൾ!

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

ചെന്നൈ: തെരഞ്ഞെടുപ്പ് ദിവസം ബൈക്കിൽ കൊണ്ടു പോകുന്നതിനിടെ പിടികൂടിയ വോട്ടിങ് യന്ത്രത്തിൽ 15 വോട്ടുകൾ പോൾ ചെയ്തതായി റിപ്പോർട്ട്. തമിഴ്നാട് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 

വേളാച്ചേരി മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേരുള്ള വോട്ടിങ് യന്ത്രമാണ് പോളിങ് ദിനത്തിൽ ബൈക്കിൽ കൊണ്ടു പോകുന്നതിനിടെ പിടികൂടിയത്. ഡിഎംകെ– കോൺഗ്രസ് പ്രവർത്തകർ ചേർന്നാണ് ബൈക്കിൽ കൊണ്ടു പോകുന്ന യന്ത്രം പിടികൂടിയത്. യന്ത്രം വോട്ടിങ്ങിനുപയോഗിച്ചില്ലെന്നാണ് ആദ്യ ഘട്ടത്തിൽ കമ്മീഷൻ പറഞ്ഞത്.

യന്ത്രം കൊണ്ടുപോയതു കോർപറേഷൻ ജീവനക്കാരാണെന്നു കണ്ടെത്തിയെങ്കിലും ഇവർക്കെതിരെ കേസെടുത്തിട്ടില്ല. അണ്ണാഡിഎംകെ സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള അട്ടിമറി ശ്രമമാണിതെന്നും ബൂത്തിൽ റീ പോളിങ് നടത്തണമെന്നും കോൺഗ്രസ്, മക്കൾ നീതി മയ്യം സ്ഥാനാർത്ഥികൾ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates