നദിയില്‍ കുളിക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; നാലുകുട്ടികള്‍ കുടുങ്ങി, രണ്ട് മണിക്കൂര്‍ നീണ്ട ശ്രമം, ഒടുവില്‍ രക്ഷ (വീഡിയോ)

ഛത്തീസ്ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിപ്പോയ നാലുകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി

എഎന്‍ഐ വീഡിയോയില്‍ നിന്ന്‌
Edited by :migrator
Last Updated :20 ജനുവരി 2024, 8:48 am IST


ഛത്തീസ്ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിപ്പോയ നാലുകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. നദിക്ക് മുകളില്‍ റോപ്പ് കെട്ടിയാണ് കുട്ടികളെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. 

കൊറേയ ജില്ലയിലെ മനേന്ദ്രഘറിലാണ് സംഭവം നടന്നത്. കുട്ടികള്‍ നദിയില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് വെള്ളംപൊങ്ങിയത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ ഇവര്‍ ഒരു പാറയ്ക്ക് മുകളില്‍ കയറി നില്‍ക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് ഇവരെ കരയിലെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now