കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍; അറിയാം, നിയമ വഴികള്‍

നിസാര കുറ്റകൃത്യം, ഗുരുതരം, അതീവ ഗുരുതരം എന്നിങ്ങനെ മൂന്നായി തിരിച്ചാണ് കുട്ടികളുടെ കുറ്റകൃത്യങ്ങളുടെ നിയമ നടപടിക്രമങ്ങളും ശിക്ഷയും

COURT
Edited by :athira.v.augustine
Last Updated :17 ജൂലൈ 2024, 5:08 pm IST

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിസാര കുറ്റകൃത്യം, ഗുരുതരം, അതീവ ഗുരുതരം എന്നിങ്ങനെ മൂന്നായി തിരിച്ചാണ് കുട്ടികളുടെ കുറ്റകൃത്യങ്ങളുടെ നിയമ നടപടിക്രമങ്ങളും ശിക്ഷയും. അതീവ കുറ്റകൃത്യം ചെയ്യുന്ന കേസുകള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ എങ്ങനെയൊക്കാവും നിയമ നടപടികള്‍ സ്വീകരിക്കുക, അവരുടെ പ്രായം എങ്ങനെ കണക്കാക്കും, അതിന് ആവശ്യമായ രേഖകള്‍ എന്തൊക്കെയാണ്, ഇവ എവിടെ നിന്ന് ലഭിക്കും...തുടങ്ങി നിയമവുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങള്‍ അറിയാം.

1നിസാര കുറ്റകൃത്യങ്ങളും ഗുരുതര കുറ്റ കൃത്യങ്ങളും അതീവ ഗുരുതരവും

Listicle image

ഇന്ത്യയിലെ നിയമം അനുസരിച്ച് മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് നിസാര കുറ്റകൃത്യത്തില്‍ വരുന്നത്. മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ് ഗുരുതരമല്ലാത്ത കുറ്റകൃത്യം. ഏഴ് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ലഭിക്കുന്ന കുറ്റൃത്യങ്ങളാണ് അതീവ ഗുരുതര കുറ്റകൃത്യത്തിലുള്‍പ്പെടുന്നത്.

2കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍

Listicle image

16 - 18 വയസുവരെയുള്ള കുട്ടി അതീവ കുറ്റ കൃത്യം ചെയ്യുകയാണെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ആണ് ആദ്യം ഇടപെടല്‍ നടത്തുക. കുട്ടിയുടെ ശാരീരികവും മാനസികവുമായ ശേഷി, കുറ്റകൃത്യത്തിന്റെ അനന്തര ഫലങ്ങള്‍ മനസിലാക്കാനുള്ള കഴിവ് എന്നിങ്ങനെയുള്ള പ്രാഥമിക വിലയിരുത്തല്‍ നടത്തുന്നതും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ്. അതിന് ശേഷം കേസുകളില്‍ കൂടുതല്‍ വിചാരണ ആവശ്യമാണെന്ന നിഗമനത്തിലെത്തുകയാണെങ്കില്‍ കോടതിയിലേക്ക് മാറ്റാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് അവകാശമുണ്ട്.

3വിചാരണയ്ക്ക് ശേഷം...

Listicle image

വിചാരണക്ക് ശേഷം കുട്ടികളുടെ കോടതി അതീവ കുറ്റകൃത്യം ചെയ്തതിന് ഒരു കുട്ടി കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ അത്തരം കുട്ടിയെ നവീകരണത്തിനും പുനരധിവാസത്തിനുമായി 21 വയസുവരെ പ്ലേസ് ഓഫ് സേഫ്റ്റിയിലേക്ക് അയക്കും. 21 വയസ് പൂര്‍ത്തിയായതിന് ശേഷം കുട്ടികളുടെ കോടതി വിലയിരുത്തല്‍ നടത്തുകയും അതിനു ശേഷം കുട്ടിയെ വിട്ടയക്കുകയോ അല്ലെങ്കില്‍ മുതിര്‍ന്ന ജയിലിലേക്ക് മാറ്റുകയോ ചെയ്യും. ഇനി പതിനാറ് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ അതീവ കുറ്റ കൃത്യം ചെയ്തതായി ആരോപണമുയര്‍ന്നാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പ്രാഥമിക നിഗമനം നടത്തി തീര്‍പ്പാക്കാവുന്നതാണ്.

4പ്രായ നിര്‍ണയം

Listicle image

ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടിയുടെ പ്രായ നിര്‍ണയം പ്രാഥമിക ഘട്ടത്തില്‍ തന്നെ നടത്തേണ്ടതാണ്. ശിശിശുക്ഷേമത സമിതിയുടെ മുമ്പാകെ കുട്ടിയെ ഹാജരാക്കിയ വ്യക്തി കുട്ടിയുടെ പ്രായസംബന്ധമായ രേഖകള്‍ സംശയാസ്പദമായോ കുട്ടിയാണെന്ന് വ്യക്തമാകാത്ത സന്ദര്‍ഭത്തിലോ സമിതിക്ക് പ്രായം വ്യക്തമാക്കുന്നതിനുള്ള തെളിവ് ശേഖരിക്കാവുന്നതാണ്.

5പ്രായം നിര്‍ണയിക്കുന്ന രേഖകള്‍ എങ്ങനെ ഈ രേഖകള്‍ ശേഖരിക്കാം?

Listicle image

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ ജനനത്തിയതി അടിസ്ഥാനപ്പെടുത്തിയാണ് ഒരാളുടെ വയസ് കണക്കാക്കുന്നതിനുള്ള രേഖ. ജില്ലാ/കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി/ പഞ്ചായത്തുകളില്‍ നിന്ന് കൈപ്പറ്റിയ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് പ്രായം നിര്‍ണയിക്കുന്ന രേഖ.

6ഇനി രേഖകള്‍ ഇല്ലെങ്കില്‍

Listicle image

ചില സാഹചര്യങ്ങളില്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നു വരാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പ്രായം തെളിയിക്കുന്നതിന് ഓസിഫിക്കേഷന്‍ ടെസ്റ്റുകള്‍ നടത്താം. ജുവനൈല്‍ ജസ്റ്റിസ്് ബോര്‍ഡ് ഇത് സംബന്ധിച്ചുള്ള ടെസ്റ്റിന് നിര്‍ദേശം നല്‍കാനുള്ള അധികാരം ഉണ്ട്. വൈദ്യ ശാസ്ത്ര പരിശോധനയിലൂടെയോ അസ്ഥികോശ പരിശോധനയിലൂടെയോ പ്രായം നിര്‍ണയിക്കുന്ന രീതിയാണ് ഓസിഫിക്കേഷന്‍ ടെസ്റ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now