
'മരിച്ച വോട്ടര്‍മാരുടെ പേരുകള്‍ നീക്കണം, ഇനി എപ്പോള്‍ ചെയ്യും' തെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍മിപ്പിച്ച് സ്റ്റാലിന്
സോഷ്യല്‍ മീഡിയയിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി രംഗത്തെത്തിയത്.

ചെന്നൈ: വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. മരിച്ച വോട്ടര്‍മാരുടെ പേരുകള്‍ നീക്കണമെന്ന ഡിഎംകെയുടെ ആവശ്യമാണ് സ്റ്റാലിന് തെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍മിപ്പിച്ചത്. 2025 ജൂലൈ 17 ന് മരിച്ച വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അത് ഇനി എപ്പോള്‍ ചെയ്യുമെന്നും സ്റ്റാലിന് ചോദിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി രംഗത്തെത്തിയത്.
ഇന്ത്യാ മുന്നണി ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെന്നും സ്റ്റാലിന് അഭിപ്രായപ്പെട്ടു. വീടു വീടാന്തരം തോറുമുള്ള കണക്കെടുപ്പ് കൃത്യമായി നടക്കാതെ എങ്ങനെയാണ് യോഗ്യതയുള്ള വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുക? കന്നി വോട്ടര്‍മാരുടെ എണ്ണം അസാധാരണമാംവിധം കുറവാണ്. ഈ യുവ വോട്ടര്‍മാരെ കണക്കില്‍പ്പെടുത്തിയോ? 18 വയസ്സ് തികഞ്ഞ എത്ര യുവാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കാണിക്കാന്‍ ഏതെങ്കിലും ഡാറ്റാബേസ് കയ്യിലുണ്ടോ എന്നും സ്റ്റാലിന് ചോദിച്ചു.
1960 ലെ വോട്ടര്‍മാരുടെ രജിസ്ട്രേഷന് നിയമപ്രകാരം അന്വേഷണത്തിനും അപ്പീലുകള്ക്കുമുള്ള നടപടിക്രമങ്ങളും അവയുടെ സമയപരിധിയും കാരണം ബിഹാറിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടേക്കാം. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിക്കുമോ? മറ്റുസംസ്ഥാനങ്ങളിലെ എസ്ഐആര്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിക്കുമോ? മറ്റ് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര് നടത്തുമ്പോള്‍ ഈ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കമ്മീഷന് കണക്കിലെടുക്കുമോയെന്നും സ്റ്റാലിന് ചോദിച്ചു.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Why can’t EC be more transparent, Stalin asks over voter roll flaws
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ഭിന്നതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്, കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം, ഹൈക്കോടതി വളപ്പില്‍ നിയന്ത്രണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
