കോവിഡ് മാനദണ്ഡം ലംഘിച്ച് വാഹനം ഓടിച്ച ദമ്പതികളെ തടഞ്ഞുനിര്‍ത്തിയ പൊലീസുകാരോട് ഇവര്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തുവന്നു

Last Updated :20 January 2024, 8:43 am IST

News Now

ന്യൂഡൽഹി; മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പൊലീസിനോട് തർക്കിക്കുന്ന ദമ്പതികളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിലാണ് സംഭവമുണ്ടായത്. തുടർന്ന് ദമ്പതികൾക്കെതിരെ വിമർശനം രൂക്ഷമായിരുന്നു. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പങ്കജ് ദത്ത എന്ന യുവാവിനും ഭാര്യക്കുമെതിരെ കേസെടുക്കുകയും ചെയ്തു. കേസായതിന് പിന്നാലെ ഭാര്യക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് യുവാവ്. 

മാസ്ക് വയ്ക്കാൻ ഭാര്യ അനുവദിക്കുന്നില്ല എന്നാണ് ഇയാൾ പറഞ്ഞത്. ‘അവൾ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ഞാൻ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവൾ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കും, എന്നെയും മാസ്ക് ധരിക്കാൻ അനുവദിക്കാറില്ല.’– പങ്കജ് ദത്ത വ്യക്തമാക്കി.

കോവിഡ് മാനദണ്ഡം ലംഘിച്ച് വാഹനം ഓടിച്ച ദമ്പതികളെ തടഞ്ഞുനിര്‍ത്തിയ പൊലീസുകാരോട് ഇവര്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തുവന്നു. 'ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ?'എന്നാണ് പൊലീസിനോട് ചോദിച്ചത്. എന്തിനാണ് വാഹനം തടഞ്ഞതെന്നും ഭാര്യയുമൊന്നിച്ച് കാറിന് അകത്തല്ലേയെന്നും പങ്കജ് ചോദിക്കുന്നതും വിഡിയോയിൽ ഉണ്ട്. ഞായറാഴ്ച വൈകീട്ട് ഡല്‍ഹിയിലെ ദാരിയഗഞ്ച് മേഖലയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ വാഹനം ഓടിച്ച് വന്ന ദമ്പതികളെ പൊലീസ് തടയുകയായിരുന്നു. നിര്‍ബന്ധമായി കൈയില്‍ കരുതേണ്ട കര്‍ഫ്യൂ പാസും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates