എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങും; പിസി ചാക്കോ എന്‍സിപിയിലേക്ക്; യച്ചൂരിയുമായി കൂടിക്കാഴ്ച

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പിസി ചാക്കോ എന്‍സിപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍

പിസി ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍/ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:41 am IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പിസി ചാക്കോ എന്‍സിപിയില്‍ ചേരും. ചൊവ്വാഴ്ച വൈകീട്ട് എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 

കേരളത്തില്‍ രണ്ട് മുന്നണികളാണുള്ളത്. അതിലൊന്ന് കേണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ളതും മറ്റൊന്ന് ഇടതുപക്ഷവുമാണ്. താന്‍ കോണ്‍ഗ്രസ് വിട്ടു. എല്‍ഡിഎഫിന്റെ ഭാഗമായ എന്‍സിപിയില്‍ ചേരും. കേരളത്തില്‍ എല്‍ഡിഎഫിനായി പ്രചാരണം നടത്തുമെന്നും പിസി ചാക്കോ പറഞ്ഞു

ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനായി സിപിഎം നേതാവ് സീതാറാം യച്ചൂരിയും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായും കൂടിക്കാഴ്ച നടത്തുമെന്നും ചാക്കോ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now