വിവാഹ വാ​ഗ്ദാനം നൽകി പീഡനം; മതം മാറ്റിയതിന് പിന്നാലെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു; യുവാവിനെതിരെ 22കാരി

വിവാഹ വാ​ഗ്ദാനം നൽകി പീഡനം; മതം മാറ്റിയതിന് പിന്നാലെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു; യുവാവിനെതിരെ 22കാരി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

ലഖ്നൗ: വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയ ശേഷം ബലാത്സംഗം ചെയ്യുകയും മതം മാറ്റാൻ ശ്രമിച്ചെന്നും യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹറിലാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷത്തോളമായി യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എസ്‌സി വിഭാഗത്തിൽ നിന്നുള്ള 22കാരിയാണ് പരാതിക്കാരി. 

വിവാഹം ചെയ്യാനായി യുവതിയെ മതം മാറ്റിയ ശേഷം യുവാവ് മറ്റൊരാളെ വിവാഹം ചെയ്തു. യുവാവിനെ വിവാഹം ചെയ്യാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് യുവാവ് സ്വന്തം സമുദായത്തിൽ നിന്ന് വിവാഹിതനായത്. ഇതോടെയാണ് യുവതി ശനിയാഴ്ച പൊലീസിൽ പരാതിപ്പെട്ടത്. 

പരാതിക്കാരിയുമായി രണ്ട് വർഷമായി യുവാവ് പ്രണയത്തിലായിരുന്നുവെന്ന് ബുലന്ദ്ഷെഹർ സീനിയർ സൂപ്രണ്ട് സന്തോഷ് കുമാർ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു. പീഡനം, അസഭ്യം പറയൽ, മതപരിവർത്തനം, പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്കെതിരായ അക്രമം എന്നിവയ്ക്കാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now