തമിഴ്‌നാട്ടില്‍ 32കാരി നാക്ക് മുറിച്ചെടുത്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

ചെന്നൈ: തമിഴ്‌നാട്ടില്‍ 32കാരി നാക്ക് മുറിച്ചെടുത്തു. ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ നാക്ക് മുറിക്കുമെന്ന് ശപഥം എടുത്തിരുന്നു. യുവതി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മധുരയിലാണ് സംഭവം. ഡിഎംകെ കുടുംബത്തിലെ അംഗമായ വനിതയാണ് കൃത്യം ചെയ്തത്. മുത്തലമ്മന്‍ ക്ഷേത്രത്തിന്റെ പടിയില്‍ നാക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയില്‍ വനിതയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു.ലോക്ക്ഡൗണിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്. 

ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിച്ചെടുത്ത നാക്ക് തുന്നിച്ചേര്‍ത്തതായി ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യനിലയില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates