
ഭര്‍ത്താവ് എത്തിയില്ല; കുംഭമേളയ്ക്കിടെ വീഡിയോ കോള്‍; മൊബൈല്‍ ഫോണ്‍ ഗംഗയില്‍ മുക്കി യുവതിയുടെ 'പുണ്യസ്നാനം'; വൈറല്‍
ഭര്‍ത്താവിന്റെ അഭാവത്തില്‍ വീഡീയോ കോള്‍ വിളിച്ച യുവതി ഗംഗാ സ്നാനം ചെയ്യാന്‍ അത്യാന്താധുനികമായ രീതിയാണ് അവലംബിച്ചത്.

പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം ചെയ്യുകയെന്നത് ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന കാര്യമാണ്. കോടി കണക്കിന് ഭക്തരാണ് കുംഭമേളയില്‍ പങ്കെടുക്കാനായി പ്രയാഗ് രാജില്‍ എത്തുന്നത്. അതിനിടെ, ഭര്‍ത്താവുമൊത്ത് മഹാകുംഭമേളയില്‍ പുണ്യസ്നാനം ചെയ്യാന്‍ കഴിയാതെ വന്നതോടെ യുവതി സ്വീകരിച്ച നൂതന 'പുണ്യസ്നാന' ത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഭര്‍ത്താവിന്റെ അഭാവത്തില്‍ വീഡീയോ കോള്‍ വിളിച്ച യുവതി ഗംഗാ സ്നാനം ചെയ്യാന്‍ അത്യാന്താധുനികമായ രീതിയാണ് അവലംബിച്ചത്. സംഗമത്തില്‍ തനിച്ചായ യുവതി കട്ടിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഫെബ്രുവരി 26ന് ശിവരാത്രി ദിവസമാണ് കുംഭമേള അവസാനിക്കുന്നത്. ഇതിനകം 63 കോടി ജനങ്ങള്‍ കുഭമേളയില്‍ പങ്കെടുത്തതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
महाà¤à¥à¤à¤ ð¨
— Parveen Patel (@ParveenPatel14) February 25, 2025
बदलतॠदà¥à¤¨à¤¿à¤¯à¤¾
à¤à¥à¤¡à¤¼ à¤à¤¾à¤¡à¤¼ सॠबà¤à¤¾à¤µ à¤à¤¾ सबसॠà¤à¤à¥à¤à¤¾ à¤à¤ªà¤¾à¤¯
वायरल वà¥à¤¡à¤¿à¤¯à¥
à¤à¤ महिला पà¥à¤°à¤¯à¤¾à¤à¤°à¤¾à¤ महाà¤à¥à¤à¤ नहानॠà¤à¤à¤ हà¥à¤ मà¤à¤° à¤à¤¨à¤à¥ पति à¤à¤¿à¤¸à¥ à¤à¤¾à¤°à¤£à¤µà¤¶ नहà¥à¤ ठसà¤à¥
महिला नॠà¤à¤ªà¤¨à¥ पति à¤à¥ वà¥à¤¡à¤¿à¤¯à¥ à¤à¥à¤² à¤à¤°à¤à¥ à¤à¤ªà¤¨à¤¾ फà¥à¤¨ दॠà¤à¤¾à¤° बार पानॠमà¥à¤ डà¥à¤¬à¥ दिया à¤à¤¿à¤¸à¤¸à¥ à¤à¤¿
à¤à¤¨à¤à¥ पति à¤à¥ डिà¤à¤¿à¤à¤² डà¥à¤¬à¤à¥ लठà¤à¤¾à¤¤à¥ हà¥à¥¤ pic.twitter.com/xEqpJw6squ
കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാനാകാത്ത സാഹചര്യത്തില്‍ ചിലര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ ഗംഗയില്‍ മക്കിയും പ്രതീകാത്മകമായി പേരുകള്‍ വിളിച്ച ഗംഗാസ്നാനം നടത്തുകയും ചെയ്തിരുന്നു.
ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ രസകരമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പലരുടെയും വിമര്‍ശനം സ്ത്രീയുടെ യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. ഫോണ്‍ വെള്ളത്തില്‍ വീണിരുന്നെങ്കില്‍ ഭര്‍ത്താവിന് നേരിട്ട് 'രക്ഷ' ലഭിക്കുമായിരുന്നെന്ന് ചിലര്‍ കമന്റ് ചെയ്തു. മറ്റുചിലര്‍ ഇതിനെ ഒരു തമാശയെന്ന രീതിയിലാണ് കണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



