പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; വിവാഹം നടത്തി തരാന്‍ കാമുകന്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത; യുവതി ആത്മഹത്യ ചെയ്തു

കാമുകന്റെ മരണവാര്‍ത്ത കേടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

ബംഗളൂരു: കാമുകന്റെ മരണവാര്‍ത്ത കേട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുന്നതിന് വേണ്ടി കാമുകന്‍ മരിച്ചെന്ന വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. ബംഗളൂരുവിലാണ് സംഭവം. 

സക്കാമ എന്ന യുവതിയാണ് കാമുകനായ അരുണ്‍ മരിച്ചെന്ന വാര്‍ത്ത കേട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഇവരുടെ ബന്ധത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് അരുണിന്റെ നിര്‍ദ്ദേശപ്രകാരം സുഹൃത്ത് ഗോപാല്‍ പൊലീസ് എന്ന വ്യാജേനെ സക്കാമയുടെ സഹോദരി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അരുണിന്റെ ആത്മഹത്യാ ശ്രമം അറിയിക്കുകയായിരുന്നു.

ആത്മഹത്യാശ്രമം നടത്തിയ അരുണ്‍ ആശുപത്രിയിലാണെന്നും വീട്ടുകാര്‍ അരുണിന്റെയും സക്കാമയുടെയും വിവാഹം നടത്തിനല്‍കണമെന്നും അല്ലാത്ത പക്ഷം വീട്ടുകാര്‍ക്കെതിരെ കേസ് എടുക്കുമെന്നും അറിയിച്ചു. യുവതിയുടെ വീട്ടുകാരോട് ഉടന്‍ പൊലീസ് സ്റ്റേഷനില്‍ എത്താനും ആവശ്യപ്പെട്ടു. ഇക്കാര്യം ഭാര്യ സഹോദരന്‍ വീട്ടുകാരെ അറിയിച്ചു. കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് കേട്ടതോടെ യുവതി ജീവനൊടുക്കുകയായിരുന്നു. 

തങ്ങളുടെ പ്രണയത്തെ വീട്ടുകര്‍ എതിര്‍ത്തുള്‍പ്പടെ എഴുതിവച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ഫോണ്‍ വിളിച്ച് ആള്‍മാറാട്ടം നടത്തിയതുള്‍പ്പടെ ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അരുണിനും ഗോപാലിനുമെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now