
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

നാഗ്പുർ: കാമുകനെ വിവാഹം കഴിക്കാനായി, കൂട്ട ബലാത്സംഗത്തിന് ഇരയായതായി വ്യാജ പരാതി നൽകി പൊലീസിനെ വട്ടംകറക്കി 19 വയസ്സുകാരി. തിങ്കളാഴ്ച രാവിലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ചത് നൂറിലേറെപ്പേരാണ്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് 250 ലധികം സിസി ടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത് പിന്നാലെയാണ് യുവതിയുടെ പരാതി വ്യാജമാണെന്ന് മനസിലായത്. പിന്നീട് ആൺ സുഹൃത്തിനെ വിവാഹം കഴിക്കാൻ തയാറാക്കിയ പദ്ധതി പ്രകാരമാണു കള്ളക്കേസ് നൽകിയതെന്നു യുവതി സമ്മതിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ തന്റെ പദ്ധതി എന്താണെന്നു യുവതി വ്യക്തമാക്കിയില്ല.
നാഗ്പുരിൽ, ആളൊഴിഞ്ഞ സ്ഥലത്തുവച്ചു 2 പേർ വാഹനത്തിൽ ബലമായി പിടിച്ചു കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു പരാതി. കേസന്വേഷണത്തിനായി 40 സംഘങ്ങളെയാണു നിയോഗിച്ചത്. 50 പേരെ പൊലീസ് ചോദ്യം ചെയ്തു.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതി പല ഇടങ്ങളിലും കറങ്ങി നടന്നശേഷം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി വ്യാജ പരാതി നൽകുകയായിരുന്നെന്ന് അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


