ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അതിക്രമം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST

News Now

വഡോദര: ഗുജറാത്തിലെ വൽസാദിൽ ഈമാസം ആദ്യം ട്രയിൻ കോച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 18കാരി കൂട്ടബലാത്സംഗത്തിന്​ ഇരയായെന്ന് സംശയിക്കുന്നതായി പൊലിസ്. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അതിക്രമം. 

കോളജ്​ വിദ്യാർഥിനിയായ 18കാരി വഡോദരയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒയിൽ പ്രവർത്തിച്ചിരുന്നു. വഡോദരയിലെ ഹോസ്റ്റലിലായിരുന്നു പെൺകുട്ടിയുടെ താമസം. നവംബർ നാലിന്​ നവ്​സാരി സ്വദേശിയായ പെൺകുട്ടിയെ വൽസാദ്​ ക്യൂൻ എക്​സ്​പ്രസിലെ കോച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്​ അപകട മരണത്തിന്​ കേസ്​ രജിസ്റ്റർ ചെയ്​ത്​ പൊലീസ്​ അന്വേഷണം ആരംഭിച്ചിരുന്നു.

പെൺകുട്ടിയുടെ ബാഗിൽനിന്ന്​ ഡയറി പൊലീസ്​ കണ്ടെടുത്തു.  ഈ മാസം ആദ്യം ​ഓ​ട്ടോയിലെത്തിയ രണ്ടു പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒറ്റപ്പെട്ട സ്​ഥലത്തെത്തിക്കുകയും ചെയ്​തിരുന്നു. കണ്ണുകെട്ടിയാണ്​ പെൺകുട്ടിയെ ഇവർ അവിടെ എത്തിച്ചത്​. അവിടെവെച്ച്​ കൂട്ടബലാത്സംഗത്തിന്​ ഇരയായതായാണ്​ പൊലീസിന്‍റെ നിഗമനം. പിന്നീട്​ പ്രദേശത്തേക്ക്​ ഒരു ബസ്​ ഡ്രൈവർ വന്നതോടെ പ്രതികൾ കടന്നുകളഞ്ഞു. ബസ്​ ഡ്രൈവറുടെ സഹായത്തോടെ പെൺകുട്ടി സുഹൃത്തിനെ വിളിക്കുകയും അവിടെനിന്ന്​ രക്ഷ​പ്പെടുകയായിരുന്നമെന്ന് ഡയറിയിൽ പറയുന്നു.

സർക്കാർ സംഭവം വളരെ ​ഗൗരവത്തോടെയാണ് കാണുന്നതെന്നും പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായോ എന്നത് അന്വേഷിക്കാനും പ കുറ്റവാളികളെ പിടികൂടാനും നൽകിയതായി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് സുഭാഷ് ത്രിവേദി പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപികരിച്ചതായും 450 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates