
News Now
കുളി കഴിഞ്ഞ ഉടൻ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

ബേക്കറികൾ വഴിയുള്ള വൈൻ വിൽപ്പന; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
പത്തുവര്ഷം കൊണ്ട് കൈയില് കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ് അപ്പ് എസ്ഐപിയുടെ ഗുണങ്ങള്

ദാവൂദ് ഇബ്രാഹിനെ തീര്ക്കാന് പ്ലാനിട്ടിരുന്നു, കേന്ദ്ര അനുമതിയും കിട്ടി; പക്ഷെ കൊവിഡ് എല്ലാം നശിപ്പിച്ചു: മേജര് രവി

ബംഗളൂരു: കര്ണാടകയില് ബൈക്ക് ടാക്സിയില് ഡ്രൈവര് കയറിപ്പിടിക്കാന് ശ്രമിച്ചതിനെ തുടര്ന്ന് യാത്രക്കാരി ഓടുന്ന വാഹനത്തില് നിന്ന് ചാടി ഇറങ്ങി രക്ഷപ്പെട്ടു. മൊബൈല് ഫോണ് തട്ടിപ്പറിക്കാനും ശ്രമിച്ചതോടെ നടുറോഡില് ചാടി ഇറങ്ങുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില് പറയുന്നു. സംഭവത്തില് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ബംഗളൂരുവില് കഴിഞ്ഞദിവസമാണ് സംഭവം. ഡ്രൈവറുടെ ആക്രമണത്തില് നിന്ന് രക്ഷപ്പെടാന് യുവതി ബൈക്കില് നിന്ന് ചാടി ഇറങ്ങുന്ന ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. ഇന്ദിരാനഗറില് നിന്നാണ് ബൈക്ക് ടാക്സി ബുക്ക് ചെയ്തതെന്ന് യുവതിയുടെ പരാതിയില് പറയുന്നു. ഒടിപി ചെക്ക് ചെയ്യാന് എന്ന വ്യാജേന ഡ്രൈവര് തന്റെ കൈയിലുള്ള ഫോണ് വാങ്ങി. തുടര്ന്ന് തെറ്റായ ദിശയിലേക്ക് ഡ്രൈവര് വണ്ടിയോടിച്ചതായി പരാതിയില് പറയുന്നു.
ഇക്കാര്യം ശ്രദ്ധയില്പ്പെടുത്തിയപ്പോള് ഡ്രൈവര് ഒന്നും മിണ്ടിയില്ല. പന്തിക്കേട് തോന്നി ബൈക്കില് നിന്ന് ചാടി ഇറങ്ങുകയായിരുന്നുവെന്നും യുവതി പറയുന്നു.
#Bengaluru: a 30yr old female architect in Bengaluru jumped off from bike to save herself from the drunk rider of #Rapido.
â Saba Khan (@ItsKhan_Saba) April 26, 2023
Deepak Rao(28) a bike rider took her phone on pretext of checking OTP and started moving in wrong direction.
He also grobed her.. pic.twitter.com/CufnTC8VbZ
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


