ബാത്ത്‌റൂമില്‍ വീണ മകനെ വലിച്ചിഴച്ച് കിടക്കയില്‍ കിടത്തി, മുറിവില്‍ മഞ്ഞള്‍ പുരട്ടി; ജീവനുണ്ടെന്ന് കരുതി രാത്രി മുഴുവന്‍ ഒപ്പമിരുന്നു 70 വയസുകാരി

മകന് ജീവനുണ്ട് എന്ന് കരുതി ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിന് അരികില്‍ ചെലവഴിച്ച് 70കാരി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST
Edited by :migrator

മുംബൈ: മകന് ജീവനുണ്ട് എന്ന് കരുതി ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിന് അരികില്‍ കാവലിരുന്ന് 70കാരി. വീട്ടിനുള്ളില്‍ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 42കാരന്റെ മുറിവുകള്‍ വെച്ചുകെട്ടിയാണ് 70കാരി രാത്രി മുഴുവന്‍ തള്ളിനീക്കിയതെന്ന് പൊലീസ് പറയുന്നു.

മുംബൈയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ 42കാരന്‍ വീട്ടിനുള്ളിലെ ബാത്ത്‌റൂമിലാണ് വീണത്. മേഘാലയ സ്വദേശിയായ യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറയുന്നു. 

കുറച്ചുനേരം കഴിഞ്ഞ് മകന്‍ വീണ് കിടക്കുന്നത് 70 വയസുകാരിയായ അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കുളിമുറിയില്‍ നിന്ന് യുവാവിനെ പുറത്തേയ്ക്ക് വലിച്ചിഴച്ച് മൂത്തമകന്‍ കിടക്കുന്നതിന് അരികില്‍ കൊണ്ടുപോയി കിടത്തി. മൂത്തമകന്‍ സുഖമില്ലാതെ കിടപ്പിലാണ്. മകന് ജീവനുണ്ട് എന്ന് കരുതി മുറിവുകളില്‍ മഞ്ഞള്‍ പുരട്ടി. പിറ്റേന്ന് രാവിലെ മകന്‍ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് 42കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now