
ഭാര്യ രാത്രി വൈകി വന്നത് ചോദ്യം ചെയ്തു; ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം, മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു
ഉത്തര്‍പ്രദേശില്‍ വീട്ടില്‍ വൈകി വന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം

ലക്നൗ: ഉത്തര്‍പ്രദേശില്‍ വീട്ടില്‍ വൈകി വന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സ തേടി.
കാന്‍പൂരിലാണ് സംഭവം. ദബ്ബു ഗുപ്തയാണ് ഭാര്യയുടെ ആക്രമണത്തിന് ഇരയായത്. വീട്ടില്‍ രാത്രി വൈകി എത്തിയതിന്റെ കാരണം ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തനിക്ക് ഉണ്ടായ ദുരനുഭവം ദബ്ബു ഗുപ്ത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വീട്ടില്‍ വൈകി വന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്നാണ് തന്റെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ചതെന്നും ഭാര്യയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു.
ബാത്ത്റൂമില്‍ സൂക്ഷിച്ചിരുന്ന ആഡിസ് ഉപയോഗിച്ചാണ് ആക്രമിച്ചത്. ദബ്ബു ഗുപ്ത മദ്യത്തിന് അടിമയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവാണ്. സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് ഭാര്യ കടുംകൈ സ്വീകരിച്ചതെന്നും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


