പത്ത് ദിവസം മുൻപ് കാണാതായി; യുവതിയുടെ മൃത​ദേഹം കത്തിക്കരിഞ്ഞ നിലയിൽ വനത്തിൽ; ആൺ സുഹൃത്ത് പിടിയിൽ

യുവതി വെടിയേറ്റാണ് മരിച്ചതെന്നും മൃതദേഹം ഇതിന് ശേഷം കത്തിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:09 am IST
Edited by :migrator

റായ്പുർ: കാണാതായ ബാങ്ക് ജീവനക്കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്​ഗഢിൽ നിന്ന് പത്ത് ദിവസം മുൻപ് കാണാതായ തനു കുറെ (26) എന്ന യുവതിയെയാണ് മരിച്ച നിലയിൽ ഒഡിഷയിലെ വനത്തിൽ വച്ച് കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിൽ ഒ‍‍ഡിഷയിലെ ബാലം​ഗീറിലെ കാട്ടിനുള്ളിലാണ് മൃതദേഹം കിടന്നത്. ഛത്തീസ്​ഗഢ് കോർബ സ്വദേശിനിയാണ് തനു. 

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺ സുഹൃത്ത് സച്ചിൻ അ​ഗർവാളിനെ (30) പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതി വെടിയേറ്റാണ് മരിച്ചതെന്നും മൃതദേഹം ഇതിന് ശേഷം കത്തിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

റായ്പുരിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയായിരുന്നു തനു. നവംബർ 21 മുതലാണ് ഇവരെ കാണാതായത്. സച്ചിനൊപ്പം തനു ഒഡിഷയിലേക്ക് പോയെന്നായിരുന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം. ബന്ധുക്കൾ 22ാം തീയതി കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. 

ഛത്തീസ്ഗഢ് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഒഡിഷയിലെ വനത്തിനുള്ളിൽ പാതി കത്തിയ നിലയിൽ യുവതിയുടെ മൃത​ദേഹം കിടക്കുന്നതായി വിവരം ലഭിച്ചത്. പൊലീസ് ഇവിടെ എത്തി മൃത​ദേഹം തനുവിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.  

യുവതിയെ വെടിവച്ച് കൊന്നതാണെന്നും തെളിവ് നശിപ്പിക്കു ലക്ഷ്യമിട്ടാണ് മൃത​ദേഹം കത്തിക്കാൻ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത സച്ചിനെ ചോദ്യം ചെയ്യുന്നു. 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now