
News Now
വിശാഖപട്ടണം: മദ്യലഹരിയില് യുവതി ഓടിച്ച ഇന്നോവ നിയന്ത്രണം വിട്ട് റോഡരികില് പാര്ക്ക് ചെയ് ബൈക്കുകളില് പാഞ്ഞുകയറി. അമിതവേഗതയില് എത്തിയ വാഹനം നിയന്ത്രണം വിട്ട് ബൈക്കുകളിലും മരത്തിലും ഇടിക്കുകയായിരുന്നു. ഇടിച്ചുകയറിയ വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങള് സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചു.
വിശഖപട്ടണത്തെ വിഐപി റോഡിലായിരുന്നു അപകടം നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. നിര്ത്തിയിട്ട ബൈക്കിന് സമീപം ആരും ഇല്ലാത്തതിനാല് വന് അപകടം ഒഴിവായി. അപകടത്തില് ബൈക്കുകള്ക്ക് കാര്യമായ കേടുപാടുകള് സംഭവിച്ചു
A #Speeding car created havoc on the VIP road in #Vizag, as rammed into 8 bikes, parked near Paradise Hotel.
â Surya Reddy (@jsuryareddy) August 2, 2023
Allegedly a female doctor was driving the car in an inebriated condition, last night.#AndhraPradesh #Visakhapatnam #CarAccident #DrunkandDrive #RoadSafety #RoadAccident pic.twitter.com/N5rmQDH6x8
അപകടത്തിന് പിന്നാലെ വാഹനം ഓടിച്ച സ്ത്രീ മറ്റൊരു വാഹനത്തില് കയറിപ്പോയതായി ദൃക്സാക്ഷികള് പറഞ്ഞു.
സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







