
കൂട്ടത്തോടെ പിന്തുടര്ന്ന് തെരുവുനായ്ക്കള്‍, സ്കൂട്ടറിന്റെ വേഗം കൂട്ടി രക്ഷപ്പെടാന്‍ ശ്രമം; കാറിന്റെ പിന്നില്‍ ഇടിച്ച് കുട്ടി അടക്കം തെറിച്ചുവീണു- വീഡിയോ
ഒഡീഷയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേഗത്തില്‍ ഓടിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് കുട്ടി അടക്കം മൂന്ന് പേര് തെറിച്ചുവീണു

ഭുവനേശ്വര്‍: ഒഡീഷയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേഗത്തില്‍ ഓടിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് കുട്ടി അടക്കം മൂന്ന് പേര് തെറിച്ചുവീണു. സ്കൂള്‍ വിദ്യാര്‍ഥിക്ക് പുറമേ കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയുമാണ് സ്കൂട്ടറില്‍ നിന്ന് വീണത്.
ബെര്‍ഹാംപൂര്‍ നഗരത്തിലെ ഗാന്ധിനഗറിലാണ് സംഭവം. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ സ്കൂട്ടര്‍ പിന്തുടരുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തെരുവുനായ്ക്കളെ കണ്ട് ഭയന്ന് സ്കൂട്ടറിന്റെ വേഗം കൂട്ടിയതാണ് അപകടകാരണം.
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേഗം കൂട്ടിയതിനിടെ, നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. കാറിന്റെ പിന്നില്‍ സ്കൂട്ടര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ കുട്ടി അടക്കം മൂവരും തെറിച്ചുവീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്ലാസ് കഴിഞ്ഞ് കുട്ടിയെയും കൊണ്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. മൂവരും തെറിച്ചുവീണെങ്കിലും ആര്‍ക്കും കാര്യമായി പരിക്കില്ല. അപകടത്തിന് പിന്നാലെ തെരുവുനായ്ക്കള്‍ ഭയന്ന് തിരികെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
Two women and a kid on a two-wheeler had a narrow escape when they hit a parked car after being chased by stray dogs in Berhampur city this morning
â TNIE Odisha (@XpressOdisha) April 3, 2023
â¦@NewIndianXpressâ© â¦@Siba_TNIEâ© pic.twitter.com/Hj23IXz8du
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



