
അവയവദാനം; അഞ്ചില്‍ നാല് പേരും സ്ത്രീകള്‍, സ്വീകര്‍ത്താക്കളില്‍ മുന്നില്‍ പുരുഷന്മാര്
1995 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ പ്രകാരം 1000 അവയവദാന കേസുകളില്‍ അവയവ ദാതാക്കളില്‍ 58 സ്ത്രീകളാണെന്നാണ് കണക്കുകള്‍.

ന്യൂഡല്‍ഹി: രാജ്യത്ത് അവയവ ദാതാക്കളില്‍ മുന്നില്‍ സ്ത്രീകളെന്ന് കണക്കുകള്‍. രാജ്യത്ത് അവയവം ദാനം ചെയ്യുന്നതില്‍ അഞ്ചില്‍ നാലും സ്ത്രീകളാണെന്നാണ് നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് കണക്ക് തയ്യാറാക്കിയിരിക്കുന്നത്.
WHAT TO READ NEXT

അവയവദാനത്തെക്കുറിച്ചറിയാം, രജിസ്റ്റര്‍ ചെയ്യാം...
1995 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ പ്രകാരം 1000 അവയവദാന കേസുകളില്‍ അവയവ ദാതാക്കളില്‍ 58 സ്ത്രീകളാണെന്നാണ് കണക്കുകള്‍. 42 ശതമാനമാണ് പുരുഷന്മാരുടെ പങ്കാളിത്തം. എന്നാല്‍ അവയവങ്ങള്‍ സ്വീകരിക്കുന്നതില്‍ മുന്നില്‍ പുരുഷന്മാരാണ്. സ്വീകര്‍ത്താക്കളില്‍ 84 ശതമാനം പുരുഷന്മാരും 16 ശതമാനം സ്ത്രീകളുമാണ്. 2025 ല്‍ മാത്രം ഏകദേശം 20,019 അവയവമാറ്റ ശസ്ത്രക്രിയകള്‍ ആണ് രാജ്യത്ത് നടന്നത്. 2013 ല്‍ 5,000 ല്‍ താഴെയായിരുന്നു ഇത്. ട്രാന്‍സ്പ്ലാന്റുകളുടെ ഏകദേശം 18 ശതമാനം മാത്രമാണ് മരിച്ചുപോയ ദാതാക്കളില്‍ നിന്നുണ്ടായിട്ടുള്ളത്. ആഗോള തലത്തിലും ഈ കണക്കുകളില്‍ സമാനമാണ്. അവയവ ദാതാക്കളില്‍ 60-80 ശതമാനം വരുന്നവരും സ്ത്രീകളാണ്.
അവയവ ദാതാക്കളില്‍ സ്ത്രീകള്‍ മുന്നിലെത്തുന്നതിന് പിന്നില്‍ സാമൂഹ്യ സ്ഥിതിയുള്‍പ്പെടെ കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. സ്വന്തം ആവശ്യങ്ങള്‍ക്ക് പകരം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന സ്ത്രീകളുടെ മനോഭാവം ഉള്‍പ്പെടെ ഇതിന് കാരണമാണെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ അവയവം ദാനം ചെയ്യുന്ന വ്യക്തിക്ക് ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന വിശ്രമം ആവശ്യമാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഈ കാലയളവില്‍ ജോലിയില്‍ നിന്ന് മാറിനില്‍ക്കുന്നത് സാമ്പത്തികമായി ലാഭകരമല്ല. മാത്രമല്ല, അമിത രക്തസമ്മര്‍ദം, പ്രമേഹം, പുകവലി, മദ്യപാനം എന്നിവ പുരുഷന്മാരിലാണ് താരതമ്യേന കൂടുതല്‍. ഇത് അവയവ ദാനത്തിലെ പുരുന്മാരുടെ എണ്ണം കുറയാന്‍ കാരണമാകുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
In India, women donate organs more often sometimes even under pressure but men receive a larger share of transplants.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



